ഇന്ന് ഇസ്രായേൽ എന്ന പേരിൽ അറിയപ്പെടുന്ന രാജ്യത്ത് ഏ.ഡി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ശ്രെഷ്ഠ പുരുഷനാണ് പൗലോസ്.ആഴമായ മതഭക്തി നിറഞ്ഞ അദ്ദേഹം യെഹൂദാ മതാചാരങ്ങൾ ജാഗ്രതയോടെ അനുഷ്ഠിച്ചു പൊന്നു. മത തീഷ്ണത മൂലം അന്നുള്ള ക്രിസ്ത്യാനികളെ അദ്ദേഹം പീഡിപ്പിക്കുകയും ആ മാർഗക്കാരെ ഉന്മൂലനം ചെയ്യുവാൻവേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്തു . ഈ പ്രയത്നത്തിനിടയിൽ അദ്ദേഹത്തിന് യേശുക്രിസ്തുവിന്റെ ഒരു അഭിമുഖ ദർശനം ലഭിച്ചു . അതോടെ തികച്ചും വിഭിന്നമായ ഒരു വ്യക്തിയായി അദ്ദേഹം തീർന്നു . ഒരുത്തൻ ക്രിസ്ത്യാനി ആകുമ്പോൾ അയാൾ ആന്തരികമായി തികച്ചും പുതിയൊരു വ്യക്തിയായി തീരുന്നു . ക്രിസ്തുവിനെ അറിയുകയാണ് ജീവിതത്തിലെ സർവോന്നതമായ അനുഭവമെന്ന പൗലോസ് മനസിലാക്കി . വിശ്വാസത്തിലൂടെ ക്രിസ്തുവിനോട് ഏകീഭാവം പ്രാപിച്ച ജീവിതത്തിന്റെ പരമ ലക്ഷ്യമായ നിത്യ ജീവനിൽ എത്തിച്ചേരുന്നത് എങ്ങനെയെന്ന് റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതിയ ഈ ലേഖനത്തിൽ അദ്ദേഹം വിശദീകരിച്ചിരിക്കുന്നു .
“Glory Days [Paperback]” has been added to your cart. View cart


Be the first to review “അപ്പോസ്തലനായ പൗലൊസ് റോമർക്ക് എഴുതിയ ലേഖനം “ഒരു പഠന ക്രമം”” Cancel reply
Reviews
There are no reviews yet.